വായനവാരാചരണം ഉദ്ഘാടനം നടത്തി


Ad
വായനവാരാചരണം ഉദ്ഘാടനം നടത്തി 

 കോട്ടത്തറ: വാളൽ യുപി സ്കൂളിൽ വായനവാരാചരണം നാടൻപാട്ട് കലാകാരനും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ മാത്യൂസ് വൈത്തിരി ഉദ്ഘാടനം ചെയ്തു. കഥകളും നാടൻ പാട്ടുമായി ഉദ്ഘാടകൻ കുട്ടികളുടെ മനം കവർന്നു ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളൽ, പിടിഎ പ്രസിഡൻ്റ് ജോസ് ഞാറക്കുളം, ലിസി ടി മത്തായി, സാലിഹ് എ പി ,എം.എ റംല, .കെ.കെ മോളി, സി.കെ സേതു, ഷൈജു രാജ് വി ടി, ശ്രീഗംഗ എം നമ്പൂതിരി ,അനൂപ് കുമാർ കെ എസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്തുന്നതിനായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ വിദ്യാലയത്തിൽ നടത്തുന്നുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *