April 27, 2024

സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് എഴുപത് ശതമാനം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്ക

0
N2915420729474f6d57b4f7c8dc9e39d8505b0c9eab69879c985094786f53256739581a39c.jpg

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജൂലൈ നാലിലെ സ്വാതന്ത്ര്യ ദിനത്തിന് മുന്‍പ് എഴുപത് ശതമാനം ജനങ്ങള്‍ക്ക് ഒരു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്ക. എഴുപത് ശതമാനം ജനങ്ങളില്‍ ഒരു ഡോസ് കൊവിഡ് വാക്സീന്‍ കുത്തിവെയ്പ്പ് എങ്കിലും പൂര്‍ത്തിയാക്കാന്‍ വൈറ്റ് ഹൌസ് തീവ്രശ്രമത്തിലാണ്. ഇത് വരെ 65 ശതമാനം ജനങ്ങള്‍ ഒരു ഡോസ് പൂര്‍ത്തിയാക്കി. വൈറസിന്റെ ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അതേ സമയം അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ അവസാന കൊവിഡ് നിയന്ത്രണങ്ങളും എടുത്തുമാറ്റി. സംസ്ഥാന വ്യാപകമായി കരിമരുന്ന് പ്രയോഗം നടത്തിയാണ് ഈ പ്രഖ്യാപനം ആഘോഷിച്ചത്. സംസ്ഥാനത്തെ 70 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ന്യൂയോര്‍ക്ക് നിര്‍ബന്ധിത കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *