September 22, 2026

കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇടവക പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ജൂണ്‍ 15 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി, തൊണ്ടര്‍നാട് പഞ്ചായത്തിലെ ആര്‍.ആര്‍.ടി അംഗം എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 17 വരെ ഫീല്‍ഡ് പ്രവര്‍ത്തിനു പോയിട്ടുണ്ട്. 
കൊട്ടനാട് കാപ്പിക്കാട് ജൂണ്‍ 10 ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും നൂല്‍പ്പുഴ പഞ്ചായത്തിലെ കുണ്ടാലംകുന്ന് കോളനിയില്‍ തൊഴിലുറപ്പു ജോലിയുമായി ബന്ധപ്പെട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളമുണ്ട ബെയൂര്‍ക്കുന്നു കോളനി, പൊഴുതന ഇ.എം.എസ് കോളനി, മുട്ടില്‍ മലങ്കര പണിയ കോളനി, തിരുനെല്ലി ആലത്തൂര്‍ കോളനി എന്നിവിടങ്ങളിലും കേസുകള്‍ വരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *