July 16, 2026

ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി; യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

0
n291789830f4db453174ad8aa66f03dba10f9bf7e863bd5473e409dabb124f582496a13166.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദില്ലി: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിന സന്ദേശത്തില്‍ പറഞ്ഞു. ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണാ യോഗ. ഈ ദുരിതകാലത്ത് യോഗയ്ക്ക് ഏറെ പ്രസക്തിയുണ്ട്. യോഗയോടുള്ള താല്‍പര്യം ലോകമെങ്ങും വര്‍ധിക്കുകയാണ്. യോഗയെ എല്ലാവരും ജീവിതത്തിന്‍റെ ഭാഗമാക്കണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ യോഗ കൂടുതല്‍ പ്രത്യാശ നല്‍കുന്നുവെന്നും സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യോഗ ദിനത്തിന്റെ ഭാഗമായുളള പ്രത്യേക ചടങ്ങുകള്‍ ദില്ലിയില്‍ നടക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *