July 16, 2026

സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
coronavirus.jpg
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തരിയോട് മയിലാടുംകുന്ന് അമീന്‍ സ്റ്റോറില്‍ ജൂണ്‍ 21 വരെ ജോലി ചെയ്തിരുന്ന വ്യക്തിയും മാനന്തവാടി കാനറാ ബാങ്കില്‍ ജൂണ്‍ 18 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജൂണ്‍ 17 ന് നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തിയും കയ്യാലപ്പടി അഞ്ചാം വാര്‍ഡില്‍ ജൂണ്‍ 14 മുതല്‍ 19 വരെ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും പോസിറ്റീവാണ്. 
കണിയാമ്പറ്റ പഞ്ചായത്തില്‍ വാര്‍ഡ് 9 ല്‍ ജൂണ്‍ 11നു നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുപ്പാടി വെള്ളപ്പട്ടു കോളനി, തിരുനെല്ലി ചെമ്പകമൂല കോളനി വെള്ളാഞ്ചേരി, വെള്ളമുണ്ട കാപ്പുംകുന്ന് കോളനി എന്നിവിടങ്ങളിലും കേസുകള്‍ വരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *