May 14, 2026

കോഴിക്കോട്ട് വീട്ടില്‍ സൂക്ഷിച്ച രണ്ടു കിലോയിലധികം കഞ്ചാവ് പിടികൂടി

0
n29200019469ffa95ada0fd49bc77b684d6b3ba06b7c49f6d29a60a876babc6136205b8301.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: കട്ടിപ്പാറ ആര്യംകുളം കരിഞ്ചോലയിലെ വീട്ടില്‍ സൂക്ഷിച്ച 2.100 കിലോ ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. ഇവിടെ മൂന്നു മാസമായി കുടുംബ സമേതം വാടകക്ക് താമസിക്കുകയായിരുന്ന അബ്ദുല്‍ അലി എന്ന നീഗ്രോ അലിയുടെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ സഞ്ചിയിലും, കവറിലും സൂക്ഷിച്ചു വെച്ച കഞ്ചാവും, ത്രാസുമാണ് പിടികൂടിയത്.

മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതി ഏതാനും മാസം മുമ്ബാണ് പുറത്തിറങ്ങിയത്. വീട്ടില്‍ രാത്രി സമയങ്ങളില്‍ ധാരാളം ആളുകള്‍ വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *