June 3, 2026

ബത്തേരി മർച്ചൻ്റ്സ് അസോസിയേഷൻ പിരിച്ചുവിട്ടു, പുതിയ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി മർച്ചൻ്റ്സ് അസോസിയേഷൻ പിരിച്ചുവിട്ട്  പുതിയ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു 
കൽപ്പറ്റ: സുൽത്താൻ ബത്തേരിയിലെ മുഴുവൻ വ്യാപാരികളെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടക്കീഴിൽ അണിനിരത്തുന്നതിന്  സുൽത്താൻ ബത്തേരി മർച്ചൻ്റ്സ് അസോസിയേഷൻ പിരിച്ചുവിടുകയും യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ബത്തേരി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് സി അബ്ദുൽ ഖാദറിനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ ജില്ലാ കമ്മിറ്റി കഴിഞ്ഞ മൂന്നാം തിയതി പുറത്താക്കിയിരുന്നു
ഖാദറിനെ പുറത്താക്കിയത് അംഗീകരിക്കാത്തത് കൊണ്ടാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തതെന്ന് ജില്ലാ ജനറൽ സെക്രട്ടരി ഒ.വി വർഗീസ് പത്രക്കുറിപ്പിൽ അറിയിച്ചു,
പി വൈ മത്തായി (ചെയർമാൻ) ഉമ്മർവിക്ടറി (വൈസ് ചെയർമാൻ) എം സി പീറ്റർ (കൺവീനർ) വി കെ റഫീഖ് (ജോയൻ്റ് കൺവീനർ) എം.പി പത്മനാഭൻ (ട്രഷറർ) എന്നിവരടങ്ങിയ 17 അംഗ കമ്മിറ്റി താൽക്കാലികമായി പ്രഖ്യാപിച്ചു,
മെമ്പർഷിപ്പ് വിതരണം, സംഘടനാ സംവിധാനം മെച്ചപ്പെടുത്തൽ, ഘട്ടം  ഘട്ടമായി പ്രവർത്തനം വ്യാപിപ്പിക്കൽ തുടങ്ങി 10 ഇന തീരുമാനങ്ങൾ ബത്തേരിയിൽ ഉടൻ നടപ്പാക്കും. വ്യാപാര ഭവൻ്റെ കൈവശാവകാശം ഉറപ്പ് വരുത്താനും സമയബന്ധിതമായി കാര്യങ്ങൾ ആവിഷ്ക്കരിക്കും,, ജില്ലാ സെക്രട്ടേരിയറ്റ് ഒറ്റക്കെട്ടായാണ് ബത്തേരി യൂനിറ്റിനെതിരെ നടപടി എടുത്തത് ജില്ലാ പ്രസിഡൻ്റ് കൂടിയായ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ വാസുദേവൻ്റെ യൂണിറ്റ് കൂടിയാണിത്,,, അത് കൊണ്ട് തന്നെ സംഘടനയെയും യൂനിറ്റിനെയും ഒറ്റക്കെട്ടായി കൊണ്ടുപോവുന്നതിന് ജില്ലാ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *