August 6, 2026

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

0
n292340958c62a24a921a3173c3cde89d82f4e9743577696f819c0009b6d54288d7d7763bc.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച്‌ അതിതീവ്ര മയക്കുമരുന്നായ എംഡിഎംഎ
വില്‍പ്പന്യ്ക്ക് എത്തിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍. എരുമപ്പെട്ടി സ്വദേശികളായ അഞ്ച് പേരാണ് മെഡ‍ിക്കല്‍ കോളജ് പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ജിത്തു തോമസ്, അഭിജിത്ത്, ശരത്ത്, രഞ്ജിത്ത്, സനീഷ് എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ അനന്തലാലും സംഘവും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറില്‍ സഞ്ചരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. മയക്കുമരുന്നുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതും വില്‍പ്പന നടത്തുന്നതിനുമുള്ള ആസൂത്രണങ്ങള്‍ നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്‍റെ വീട്ടില്‍ വെച്ചാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *