April 26, 2024

പ്രത്യേക വായ്പ പദ്ധതി : അപേക്ഷ ക്ഷണിച്ചു

0
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗം മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ  വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പ പരിഗണിക്കാന്‍ അര്‍ഹരായ പട്ടിക ജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാനവരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനര്‍ജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ വായ്പ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും, നിശ്ചിതനിരക്കില്‍ നല്‍കുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്.
കോവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതന് വായ്പ പദ്ധതിയില്‍ അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നല്‍കുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് അത് സബ്‌സിഡിയായി കണക്കാക്കും. വായ്പയുടെ പലിശനിരക്ക് 6 ശതമാനമായിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18നും 60 നും ഇടയിലായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ കവിയരുത്. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നത്തിനാവശ്യമായ രേഖകള്‍ അപേക്ഷകന്‍ ഹാജരാക്കണം.
കോര്‍പറേഷന്റെ മറ്റ് വായ്പ നിബന്ധനകള്‍ പാലിക്കുന്നത് അപേക്ഷകര്‍ ബാധ്യസ്ഥനായിരിക്കും. താല്‍പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ജൂണ്‍ 26 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202869 എന്നീ നമ്പറില്‍ ബന്ധപ്പെടാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *