April 19, 2024

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

0
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
കൽപ്പറ്റ:‍ പട്ടികവർഗ വികസന വകുപ്പിനു കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ് കൂളുകളില്‍ പ്രവേശനം നേടുന്നതിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കണിയാമ്പറ്റ (പെണ്‍കുട്ടികള്‍), നല്ലൂര്‍നാട് (ആണ്‍കുട്ടികള്‍), പൂക്കോട് (ആണ്‍കുട്ടികളും, പെണ്‍കുട്ടികളും) എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കാണ് പ്രവേശനം. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറാം ക്ലാസിലേക്കുമാണ് പ്രവേശനം. പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. നല്ലൂര്‍നാട്/കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും, മറ്റു സമുദായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണിയാമ്പറ്റ, നല്ലൂര്‍നാട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കും, പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരായ കാട്ടുനായ്ക്ക, ചോലനായ്ക്ക തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകളോടൊപ്പം ജാതി, വരുമാനം, ജനന തിയ്യതി, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പഠിക്കുന്ന സ്ഥാപനത്തിലെ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 25 ന് വൈകീട്ട് 5 ന് മുമ്പായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസിലോ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലോ, ജില്ലയിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.stmrs.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അതിന്റെ പ്രിന്റ് ഔട്ട്, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ രസീത് എന്നിവയും ഹാജരാക്കണം. സമയപരിധി കഴിഞ്ഞു വരുന്നതും, നിശ്ചിത മാതൃകയിലല്ലാത്തതും, സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യാത്തതും, അപൂര്‍ണവുമായ അപേക്ഷകള്‍ സ്വീകരിക്കില്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *