July 16, 2026

പാലക്കാട്ട് ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ചു; കൊലപാതകമെന്ന് ആരോപണം

0
n292674976248a8f9edb6d128ebc7f4ae7fec3e0818305ea0941cc07c4211fc37dc5f8fae9.jpg
By ന്യൂസ് വയനാട് ബ്യൂറോ

പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപണം. യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്‍റെ ഭാര്യ ശ്രുതിയാണ് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ്
മാതാപിതാക്കളുടെ ആരോപണം. തന്റെ മകളെ മണ്ണെണ്ണയൊഴിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറയുന്നു. മരണത്തിന് മുമ്ബ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *