October 16, 2026

അപകട ഭീഷണിയുയർത്തി കലുങ്ക് ; ഉടൻ പുനർനിർമ്മാണം വേണമെന്ന് നാട്ടുകാർ

0
IMG-20210625-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
അപകട ഭീഷണിയുയർത്തി കലുങ്ക് ; ഉടൻ പുനർനിർമ്മാണം വേണമെന്ന് നാട്ടുകാർ 

മാനന്തവാടി : നഗരസഭാ പരിധിയിലെ ആറാട്ടുതറ–ഇല്ലത്തുവയൽ–പെരുവക റോഡിലെ തകർന്ന കലുങ്ക് പുനർ നിർമിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു. പുഴയോരത്തുകൂടി കടന്നുപോകുന്ന റോഡിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച
കലുങ്ക് 2018ലെ പ്രളയത്തിൽ ഭാഗികമായി തകർന്ന നിലയിലാണ്. പാർശ്വ ഭിത്തി ഇടിഞ്ഞ് പോയ കലുങ്കിന് മുകളിലൂടെ ജീവൻ പണയം വച്ചാണ് ചെറിയ വാഹനങ്ങൾ കടന്ന് പോകുന്നത്. വലിയ വാഹനങ്ങൾക്കാകട്ടെ ഇതിലൂടെ പോകാനും കഴിയില്ല. വള്ളിയൂർക്കാവ് റോഡിനെയും പെരുവക റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിനാണ് ഈ അവസ്ഥ.ആദിവാസി കോളനിയിലുള്ളവരടക്കം നിരവധി ആളുകൾ ആശ്രയിക്കുന്ന പാതയാണിത്. അടിയന്തരമായി ഈ കലുങ്ക് പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *