May 7, 2024

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും, ഹര്‍ജി കോടതി പരിഗണിക്കുന്നത് പത്താം തവണ

0
Screenshot 20210625 092425 Dailyhunt.jpg

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച്‌ ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. 2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് 224 ദിവസമായി പരപ്പന അഗ്രഹാര ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്.

ബിനീഷിന്‍റെ അഭിഭാഷകന് അസുഖമായതിനെ തുടര്‍ന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നത് നീട്ടിയത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *