October 14, 2026

പുത്തൻ പാത; ഐശ്വര്യ തമന്നയുടെ ‘പാവ’ എന്ന കവിത

0
IMG-20210625-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തൻ പാത; ഐശ്വര്യ തമന്നയുടെ 'പാവ' എന്ന കവിത

പാവ
ഞാൻ ആദ്യമായി കണ്ടു
അവളുടെ മടിയിലൊരു പാവയെ
ആദ്യമത് ഉദരത്തിൽ ആയിരുന്നു
പിന്നീടെപ്പോഴോ അത് പുറത്തേയ്ക്ക് വന്നു
കീ കൊടുത്താലും ചിരിക്കില്ല, കരയില്ല
ഇന്നൊരു കളിപ്പാവ
നാളെയൊരു മരപ്പാവ
പിന്നീടതൊരു ശവപ്പാവ
ആരോ കൊടുത്തതാണി സമ്മാനം
പിറന്നാൾ സമ്മാനമല്ല
കാമത്തിനൊരു സമ്മാനം
കേട്ടവർ കേട്ടവർ വന്നു, കൂടെ ഞാനും ചെന്നു
ഞങ്ങൾ നോക്കുമ്പാേഴൊക്കെയും പാവ ചിരിക്കുന്നില്ല കരയുന്നില്ല
പക്ഷേ ഞങ്ങളെ നോക്കിയത് കൊഞ്ഞനം കുത്തുന്നു
_ഐശ്വര്യ തമന്ന
(പി എച്ച് ഡി റിസർച്ചർ)
കമ്മന, മാനന്തവാടി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *