May 14, 2026

മാരകായുധവും മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

0
IMG-20210626-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാരകായുധവും മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും തോല്‍പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ ആള്‍ട്ടോ കാറില്‍ കടത്തികൊണ്ടു വന്ന 840 മില്ലിഗ്രാം എംഡിഎംഎയും കുരുമുളക്‌പൊടി സ്‌പ്രേ, കത്തി എന്നിവയും കണ്ടെടുത്തു. മൂന്ന് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം തിരൂര്‍ താലൂക്ക് സ്വദേശികളായ വെട്ടം വില്ലേജില്‍ പറവണ്ണയില്‍ ചെറിയ കോയാമുവിന്റെ വീട്ടില്‍ റഫീഖ് (26), പുറത്തൂര്‍ വില്ലേജില്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം വില്ലേജില്‍ പറവണ്ണയില്‍ അരയന്റെ പുരക്കല്‍ ഫെമിസ് (29) എന്നിവരാണ് പിടിയിലായത്.
മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണ് ഇവർ. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ‍പരിശോധനയില് പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു മൃദുല്‍ ഇ.കെ., സുരേഷ് വെങ്ങാലികുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ് ഇ, രജിത് പി.വി.ജോബിഷ് കെ.യു, മഹേഷ് കെ.എ, ഡ്രൈവര്‍ റഹീം എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *