April 27, 2024

താല്‍ക്കാലിക നിയമനം

0
താല്‍ക്കാലിക നിയമനം

കൽപ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി നടത്തിപ്പിനായി പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെയും, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു സ്റ്റാഫ് നഴ്‌സിനെയും താല്‍ക്കാലികമായി നിയമിക്കുന്നു. ജൂണ്‍ 29 ന് രാവിലെ 11 ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
വനിതാശിശു വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താല്‍ക്കാലി കാടിസ്ഥാനത്തില്‍ ഒരു എഡ്യൂക്കേറ്ററേയും, ഇംഗ്ലീഷ് ട്യൂഷന്‍ ടീച്ചറെയും ആവശ്യമുണ്ട്. എഡ്യൂക്കേറ്റര്‍ യോഗ്യത – ബി.എഡ്, കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം. അദ്ധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിയ്ക്കും. ജോലി സമയം രാവിലെ 6 മുതല്‍ 8 വരെയും, വൈകിട്ട് 6 മുതല്‍ 8 വരെയും അവധി ദിവസങ്ങളില്‍ കുട്ടികളുടെ സൗകര്യപ്രദമായ സമയത്തുമായിരിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം.
ട്യൂഷന്‍ ടീച്ചര്‍ യോഗ്യത – ഇംഗ്ലീഷില്‍ ബി.എഡും പരിചയ സമ്പന്നതയും. ജോലി സമയം പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8 വരെയും, അവധി ദിവസങ്ങളില്‍ കുട്ടികളുടെ സൗകര്യപ്രദമായ സമയത്തുമായിരിക്കും. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂലൈ 7 ന് രാവിലെ 11 ന് കണിയാമ്പറ്റ ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 286900.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *