June 25, 2026

കോവിഡ്: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്: സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കൽപ്പറ്റ : കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പൊഴുതന വാർഡ് 11 ൽ ആറാം മൈൽ പുതിയറോഡ് ജൂൺ 8 മുതൽ 23 വരെ
 തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ട വ്യക്തി, കണിയാമ്പറ്റ പഞ്ചായത്തിൽ 2, 10 വാർഡുകളിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന വ്യക്തികൾ എന്നിവർ പോസിറ്റീവാണ്. 
കരണിയിൽ പോസ്റ്റ്‌ മാസ്റ്ററായി 
ജൂൺ 26 വരെ ജോലി ചെയ്ത വ്യക്തിയും
കരണി ഏജൻസി എന്ന സ്ഥാപനത്തിൽ ജൂൺ 25 വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്. കരണി പനങ്കണ്ടി കോളനി, വെണ്ണിയോട് ചെറിയ മുട്ടംകുന്നു കോളനി, പുൽപള്ളി ചെറിയാമല കോളനി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ജില്ലയിൽ ഏതാനം ദിവസങ്ങളായി വാർഡ് തല ക്ലസ്റ്ററുകൾ കൂടുന്നതായി കാണുന്നുണ്ട്. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെടുന്നവർ, ചടങ്ങുകൾ എന്നിവയിലൂടെയാണ് രോഗവ്യാപനം കാണുന്നത്. കണിയാമ്പറ്റ, വെള്ളമുണ്ട, തരിയോട് തുടങ്ങിയ പഞ്ചയത്തുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *