സമസ്ത സ്ഥാപകദിനാഘോഷം


Ad
സമസ്ത സ്ഥാപകദിനാഘോഷം

അമ്പലവയല്‍: സമസ്ത സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി അമ്പലവയല്‍ മഹല്ലില്‍ സമസ്ത ജില്ലാ കമ്മിറ്റി അംഗം കെ.വി ജഅഫര്‍ ഹൈതമി കല്‍പ്പറ്റ പതാക ഉയര്‍ത്തി. മഹല്ല് പ്രസിഡണ്ട് കണക്കയില്‍ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഹാജി, സ്വദര്‍ മുഅല്ലിം അബ്ദുറഹീം അഷ്‌റഫി ,സൈദ് മുസ്ല്യാര്‍, ഉമര്‍ സംബന്ധിച്ചു.
   മാനിയില്‍ സമസ്ത സ്ഥാപകദിനം മാനിയില്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്രസയില്‍ വിപുലമായി ആചരിച്ചു. മഹല്ല് സെക്രട്ടറി സി. ഇ.എ ബക്കര്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ അസീസ് ദാരിമി പ്രാര്‍ത്ഥന നേതൃത്വം നല്‍കി. സി.ഇ. ഹാരിസ് ഉദ്ഘാടനം ചെയ്തു. എം .അബ്ദുല്‍ അസീസ് ഫൈസി അനുസ്മരണ പ്രഭാഷണവും, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ സമസ്ത സന്ദേശവും നല്‍കി. സി അബ്ദുസ്സലാം മൗലവി സ്വാഗതവും അബൂബക്കര്‍ മൗലവി നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *