October 13, 2026

എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്തെ സര്‍വകലാശാലാ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; യാത്രയ്ക്ക് ഹാള്‍ടിക്കറ്റ് മതി

0
n2936654306f110f3cf6dd76beabbbfc351cb8e8ce2cece560b8318f0e76ff059810a80480-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെയടക്കം എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ഇന്നാരംഭിക്കും. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈന്‍ പരീക്ഷ നടത്തുമെന്നതിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശങ്കയുണ്ട്. വാക്സീന്‍ എല്ലാവര്‍ക്കും ലഭിച്ചില്ലെന്ന കാര്യവും ഇവര്‍ ചൂണ്ടികാണിക്കുന്നുണ്ട്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളടക്കം വിദ്യാര്‍ത്ഥികളുടെ ആശങ്ക ഏറ്റെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പരീക്ഷ മാറ്റി വയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമുള്ള നിലപാടാണ് സര്‍വകലാശാലകള്‍ അറിയിച്ചിട്ടുള്ളത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *