May 14, 2026

കൗമാരക്കാരുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു: ഇന്ന് പുൽപ്പള്ളി സന്ദർശിക്കും

0
935552-depression-women.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൗമാരക്കാരുടെ ആത്മഹത്യ:

മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു:
ഇന്ന് പുൽപ്പള്ളി സന്ദർശിക്കും  
കൽപ്പറ്റ: പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ദുരുഹസാഹചര്യത്തിൽ കൗമാരക്കാരായ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
വസ്തുതകൾ മനസിലാക്കുന്നതിനായി കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് ഉച്ചയ്ക്ക് 12 ന് പുൽപ്പള്ളിയിലെ പെൺകുട്ടികളുടെ വീടുകൾ സന്ദർശിക്കും.
കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 20 വയസിന് താഴെയുള്ള പെൺകുട്ടികളാണ് ആത്മഹത്യ ചെയ്യുന്നതെന്ന് അഡ്വ. പി. ഡി. സജി സമർപ്പിച്ച പരാതിയിൽ പറയുന്നു. പുൽപ്പള്ളി കേലക്കാവിള, പാറക്കടവ് സ്വദേശിനികളായ വിദ്യാർത്ഥിനികളുടെ വീടും കമ്മീഷൻ സന്ദർശിക്കും. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി നയിക്കൂപ്പ സ്വദേശിനി ഗംഗാദേവിയുടെ വീടും കമ്മീഷൻ സന്ദർശിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *