April 26, 2024

മരം മുറി കേസിലെ പ്രതികൾക്ക് ജാമ്യമില്ല വകുപ്പ് ചുമത്തി വനം വകുപ്പ്

0
Thumb.jpg
മരം മുറി കേസിലെ പ്രതികൾക്ക് ജാമ്യമില്ല വകുപ്പ് ചുമത്തി വനം വകുപ്പ് 

 
 മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി വനം വകുപ്പ് റിപ്പോട്ട് നല്‍കി. ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ഈട്ടിമരം മുറിച്ച കുറ്റത്തിന് 3 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുട്ടില്‍ മരമുറി കേസിലെ പ്രതികള്‍ക്കെതിരെ നിലവില്‍ വനംവകുപ്പ് ചുമത്തിയ കുറ്റങ്ങള്‍ ദുര്‍ബലമായിരുന്നു. 43 കേസുകളില്‍ 2 കേസുകള്‍ മാത്രമാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം എടുത്തിരുന്നത്. മറ്റു കേസുകളില്‍ എല്ലാം പരമാവധി 100 രൂപ പിഴയും 6 മാസം തടവുമാണു ശിക്ഷ ലഭിക്കുക. ഇതോടെയാണ്
ജൈവ വൈവിധ്യ നിയമത്തിന്റെ 7, 24 വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ കേസ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കര്‍ഷകരെ സംരക്ഷിക്കുകയും ഇടനിലക്കാരായി നില്‍ക്കുന്ന കച്ചവടക്കാരെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ബയോ ഡൈവേഴ്‌സിറ്റി ആക്ട്. 2002 ല്‍ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഈ നിയമം ഉപയോഗിച്ച് കേസെടുക്കാനുള്ള അധികാരം 2016ലാണ് വനം റേഞ്ച് ഓഫിസര്‍മാര്‍ക്ക് ലഭിച്ചത് . കര്‍ഷകരെ ആക്ടില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാല്‍ മുട്ടില്‍ കേസില്‍ പ്രധാന പ്രതികളായ സഹോദരന്‍മാരും ഇടനിലക്കാരുമാകും നിയമത്തിന്റെ പരിധിയില്‍ വരിക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *