October 16, 2026

പതിനേഴുകാരനെ വിവാഹം ചെയ്ത നഴ്‌സിംഗ് വിദ്യാര്‍ഥിനിക്കെതിരെ കേസ്

0
n294209798f85dec0743da5ba862dfbef9801e65e5d1f47cc7534d8de49174553f3bca7795.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത് പോലീസ്. ചിക്കമംഗളുരു സ്വദേശിയായ ചെറുപ്പക്കാരന് 21 വയസ്സുണ്ടെന്ന് പറഞ്ഞാണ് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ജൂണ്‍ 16 ന് ഇവര്‍ വിവാഹിതരായത്. ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ചിക്കമംഗളുരു പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. ബാലവിവാഹ നിരോധന പ്രകാരമാണ് കേസെടുത്തതെന്നും, ഇപ്പോള്‍ ഇരുവരും ഒരുമിച്ചല്ല താമസമെന്നും ചിക്കമംഗളുരു എസ്.പി. അക്ഷയ് മച്ചിന്ദ്ര പറഞ്ഞു. മടിക്കേരിയില്‍ ബി.എസ്.സി. നഴ്‌സിംഗിന് പഠിക്കുന്ന പെണ്‍കുട്ടി തന്റെ മാതാപിതാക്കളുടെ എതിര്‍പ്പ് വകവെക്കാതെയാണ് പതിനേഴുക്കാരനെ വിവാഹം കഴിച്ചത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *