June 3, 2026

വായനാപക്ഷാചരണം: സാഹിത്യകാരന്മാരെ അനുസ്മരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
വായനാപക്ഷാചരണം: സാഹിത്യകാരന്മാരെ അനുസ്മരിക്കും

കൽപ്പറ്റ : ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നാളെ (വ്യാഴം) വൈകീട്ട് 7ന് സംഘടിപ്പിക്കുന്ന കേശവദേവ് അനുസ്മരണത്തില്‍ ഇ.പി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജൂലൈ അഞ്ചിന് വൈകീട്ട് 7ന് നടത്തുന്ന ബഷീര്‍ അനുസ്മരണം എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്യും. ഏച്ചോം ഗോപി അനുസ്മരണ പ്രഭാഷണം നടത്തും. ഇരുളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി അനുശ്രീ വായന അനുഭവം പങ്കുവെക്കും. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പൊന്‍കുന്നം വര്‍ക്കി അനുസ്മരണത്തില്‍ കഥാകൃത്ത് എം.കെ. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി നിരവധി പരിപാടികളാണ് ജില്ലയില്‍ നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news