March 28, 2024

കോഴിക്കർഷകരെ സഹായിക്കണം

0
കോഴിക്കർഷകരെ സഹായിക്കണം

മാനന്തവാടി : കോഴി വളർത്തൽ കർഷകരെ കൂടെ സംരക്ഷിക്കും വിധത്തിൽ കോഴി വ്യാപാരം
മെച്ചപ്പെടുത്തണമെന്ന് ചിക്കൻ വ്യാപാര  സമിതി ആവശ്യപ്പെട്ടു. കർഷകർ
നശിച്ചു പോയാൽ ഈ മേഖല തന്നെ ഇല്ലാതാക്കും. കർഷകർക്ക് 45 ദിവസം കഴിഞ്ഞാൽ
ഷെഡിൽ കോഴിയെ നിർത്താൻ കഴിയില്ല. തക്ക സമയത്ത് ഡീലർമാർ കർഷകർക്ക്
ചെലവുവന്നതിനേക്കാൾ കുറഞ്ഞ വിലക്ക് പേശി വാങ്ങുകയാണ്. കർഷകരിൽ നിന്നും
വാങ്ങുന്നതിനേക്കാൾ 6 രൂപ കുട്ടിയാണ് ചില്ലറ വ്യാപാരികൾക്ക് നൽകുന്നത്.
എന്നാൽ 6ന് പകരം ചില ഡിലർമാർ 16 രൂപ വരെ ലാഭം എടുക്കാറുണ്ട്. വില
ഉയർത്തന്നതിന്റെ ഗുണം ക്രിഷിക്കാർക്കു ചില്ലറ കച്ചവടക്കാർക്കും
പൊതുജനങ്ങൾക്കും ലഭിക്കുന്നില്ല. ഇൗ അവസ്ഥയ്ക്ക് മാറ്റം വരണം. ജില്ല
പ്രസിഡന്റ് സെയ്ത് ഒണ്ടയങ്ങാടി അധ്യക്ഷത വഹിച്ചു. ഷാജി ബത്തേരി, റാഫ്
കൽപറ്റ, റഷീദ് മഷൂദ്, കെ. വി. റഷീദ്, മുസ്തഫ കിനാശ്ശേരി, ഫിറോസ്
പൂക്കുന്ന്, മുജീബ് പെരിന്തൽമണ്ണ, ടി.എം. കുഞ്ഞീദ് ബാവ എന്നിവർ
പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *