August 30, 2026

പെട്രോള്‍ ഡീസല്‍ നികുതി ഈടാക്കലിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ജനത്തെ കൊള്ളയടിക്കുന്നു; ടി സിദ്ദിഖ് എം.എൽ.എ

0
IMG-20210711-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെട്രോള്‍ ഡീസല്‍ നികുതി ഈടാക്കലിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ജനത്തെ കൊള്ളയടിക്കുന്നു; ടി സിദ്ദിഖ് എം.എൽ.എ

 കല്‍പ്പറ്റ : ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി പെട്രോളും ഡീസലും 40 രൂപയില്‍ താഴെ കൊടുക്കാവുന്ന സാഹചര്യം നിലനില്‍ക്കെ 60 ശതമാനം നികുതി ചുമത്തി കൊണ്ട് ജനതയ്ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ. യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധനവിനെതിരെയുള്ള കുടുംബ സത്യാഗ്രഹങ്ങളുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം സ്വവസതിക്ക് മുന്‍പില്‍ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി കാലത്ത് ജനങ്ങളൊന്നാകെ വലിയ ജീവിത പ്രയാസം നേരിടുമ്പോള്‍ അവര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാറുകള്‍ ദിനംപ്രതി ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ തൊഴിലും വരുമാനവും ഇല്ലാതെ അരപ്പട്ടിണി കിടക്കുന്ന കുടുംബങ്ങള്‍ക്ക് പാചകവാതക വില വര്‍ധന ഇരുട്ടടിയായി മാറിയിരിക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി ആലി,ടി ജെ ഐസക്,സി ജയപ്രസാദ്,നജീബ് കരണി, എ പി ഹമീദ്,കെ കെ രാജേന്ദ്രന്‍,സി സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, സുബൈര്‍ ഓണിവയല്‍ സംസാരിച്ചു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *