March 29, 2024

വിസ്മയ കാഴ്ച സമ്മാനിച്ച് വയനാട്ടിലും വിരിഞ്ഞു സഹസ്രദള പത്മം

0
Img 20210727 Wa0108.jpg
വിസ്മയ കാഴ്ച സമ്മാനിച്ച് വയനാട്ടിലും വിരിഞ്ഞു സഹസ്രദള പത്മം
സുൽത്താൻ ബത്തേരി: അപൂർവമായി മാത്രം കണ്ടുവരുന്ന സഹസ്രദളപത്മം അഥവാ ആയിരം ഇതളുകളുള്ള താമര വയനാടൻ മണ്ണിലും പൂവിട്ടു. സുൽത്താൻ ബത്തേരി നായ്ക്കട്ടി ചിറക്കമ്പത്ത് ഇല്ലം സൂരജ് പുരുഷോത്തമന്റെ വീട്ടുമുറ്റത്താണ് ഈ അപൂർവ കാഴ്ച. പുരാണങ്ങളിലും മറ്റും കേട്ട് പരിചയമുള്ള ഈ പുഷ്പം കേരളത്തിൽ വിരിയുന്നത് അപൂർവമാണ്. 
 ബിഎസ്‌സി അഗ്രികൾച്ചർ വിദ്യാർത്ഥിയായ സൂരജ് 2021ഏപ്രിൽ 23 നാണ് താമര നടുന്നത്. ജൂലെെ മൂന്നിന് മൊട്ടിട്ടു. വിസ്മയ കാഴ്ച സമ്മാനിക്കുന്ന താമര വിരിയിച്ചതിന്റെ സന്തോഷത്തിലാണ് സൂരജ്.
തന്റെ നാലര ഏക്കർ സ്ഥലത്ത് വിവിധതരം പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയും സൂരജ് കൃഷി ചെയ്യുന്നുണ്ട്. അവോക്കാഡോ, ലിച്ചി, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങൾ കൃഷി ചെയ്യുന്നത് തികച്ചും ജൈവ രീതികൾ മാത്രം അവലംബിച്ചാണ്. കീടനാശിനികളുടെ ഉപയോഗവും അതിന്റെ പരിണിത ഫലങ്ങളെയും പറ്റി നല്ല ബോധ്യമുണ്ട് സൂരജിന്. കീടനാശിനി ഉപയോഗത്തിനെതിരെ അവബോധ ക്ലാസുകൾ നടത്തുകയും ജെെവ കൃഷിയെ പ്രാേത്സാഹിപ്പിക്കുകയും ചെയ്യുന്ന യുവ കർഷകൻ ഏവർക്കും മാതൃകയാണ്. ചിറക്കമ്പത്ത് ഇല്ലം സുരേഷ് നമ്പൂതിരിയാണ് അച്ഛൻ, അമ്മ ഉഷ. സഹോദരി സൂര്യ പാർവ്വതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *