മാനന്തവാടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കർഷകരുടെ കൃഷിഭൂമിയിലേക്കും ഇറങ്ങി


Ad
മാനന്തവാടി: മാനന്തവാടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കർഷകരുടെ കൃഷിഭൂമിയിലേക്കും ഇറങ്ങി. കർഷകരുടെ വലിയ ആവശ്യമായിരുന്നു തൊഴിലുറപ്പ് കൃഷിഭൂമിയിയിലേക്ക് കൂടി വ്യാപിപ്പിക്കുകയെന്നത്. കഴിഞ്ഞ 5 വർഷം നഗരസഭ ഭരിച്ച സി.പി.എമ്മിന് തൊഴിലുറപ്പ് പദ്ധതി ഭംഗിയായി നടപ്പിലാക്കാനോ, കർഷകരുടെ കൃഷിയിടത്തിൽ ജോലി ചെയ്യിപ്പിക്കാനോ സാധിച്ചിട്ടില്ല. നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കർഷകരുടെ
കൃഷിയിടത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യിപ്പിക്കുമെന്ന കാര്യം. ഇത് ഇന്ന് നഗരസഭയിലെ 36 ഡിവിഷനുകളിലും ആരംഭിച്ചിരിക്കുകയാണ്. പരമാവധി എല്ലാ കർഷകരുടെയും ഭൂമിയിൽ ജോലി ചെയ്യ്ത് കൊടുക്കാനാണ് തീരുമാനം. തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകരെ കൂടി ഉൾപ്പെടുത്തി രണ്ടു പശുള്ളവരും, ദിവസം 10 ലിറ്റർ പാൽ അളക്കുന്ന ക്ഷീര കർഷകർക്ക് 1 ദിവസത്തെ വേതനം കൊടുക്കാൻ പരമാവധി ഒരു വർഷം 100 പണിയെങ്കിലും ഈ രീതിയിൽ നടപ്പിലാക്കാൻ നഗരസഭ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. തൊഴിലുറപ്പിൽ പേര് രജിസ്റ്റർ ചെയ്യ്ത എല്ലാവർക്കും പരമാവധി തൊഴിൽ നൽകാനുള്ള നടപടിയുമായി നഗരസഭ മുന്നോട്ട് പോകുകയാണെന്ന് ഡിവിഷൻ കൗൺസിലറും മാനന്തവാടി നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാനുമായ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *