സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ആലോചനയുമായി സംസ്ഥാന സർക്കാർ ;പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി


Ad
 തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിക്കാനുള്ള ആലോചനയുമായി സര്‍ക്കാർ.ഇതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ റിപോര്‍ട് വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അയല്‍ സംസ്ഥാനമായ തമിഴ്‌നാടിലും, കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഉള്‍പെടെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. ഇതിനായി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞ ശഷമാകും സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയാറാക്കുക. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *