November 8, 2026

പാരാലിമ്പിക്സ് ഷൂട്ടിങ് ; ഇന്ത്യയുടെ അവനിയ്ക്ക് വെങ്കലം

0
IMG_20210903_132359.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ തിളക്കം കൂടി വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച്‌ വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലേഖറ വെങ്കലമെഡല്‍ സ്വന്തമാക്കി. ഇന്ത്യ ടോക്യോ പാരാലിമ്ബിക്‌സില്‍ നേടുന്ന 12-ാം മെഡലാണിത്. ചൈനയുടെ ക്യൂപിങ്​ സാങ് സ്വര്‍ണവും ജര്‍മനിയുടെ നടാഷ ഹില്‍ട്രോ വെള്ളിയും നേടി. പാരലിമ്ബിക്​സില്‍ ഒരേ ഗെയിംസില്‍ രണ്ട്​ മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി അവനി മാറി. ​
നേരത്തെ പാരലിമ്ബിക്​സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ്​ (എസ്​.എച്ച്‌​ 1) ഇനത്തിലായിരുന്നു അവനിയുടെ സുവര്‍ണനേട്ടം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *