September 7, 2026

കൽപ്പറ്റ: ക്വാറന്റൈന്‍ ലംഘനം നടത്തുന്നവരെ നിര്‍ബന്ധിത ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് അയക്കും; ജില്ലാ പോലീസ് മേധാവി

0
IMG-20210910-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ആരോഗ്യ വകുപ്പ് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിച്ച ശേഷം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് അയക്കാന്‍ എല്ലാ എസ് എച്ച് ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു. ക്വാറന്റൈന്‍ ലംഘനം നടത്തിയതിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിവിധ സ്റ്റേഷനുകളിലായി 24 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ മാത്രം 11 പേര്‍ക്കെതിരെ ക്വാറന്റൈന്‍ ലംഘനത്തിന് കേസുകള്‍ എടുത്തു. ഇവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് അയക്കാന്‍ നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പോലീസ് പരിശോധന ശക്തമാക്കും. ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും, കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീടുകളില്‍ റൂം ക്വാറന്റൈനില്‍ കഴിയണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *