വൈ​ത്തി​രി: ലക്കിടിയിൽ പ്രളയത്തിൽ ഇടിഞ്ഞ മൺകൂമ്പാരം നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുന്നു


Ad
പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞ ല​ക്കി​ടി വ​ള​വി​ലെ മ​ൺ​കൂ​മ്പാ​രം നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. മൂന്ന് വർഷം മുമ്പാണ്  മഴക്കാലത്ത് മണ്ണിടിഞ്ഞത് . തു​ട​ർ​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​വ​ള​വി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് റോ​ഡി​െൻറ പ​കു​തി​ഭാ​ഗം അ​ട​ച്ചു​കെ​ട്ടി​യി​ട്ടു കാ​ല​ങ്ങ​ളാ​യി. വ​ൻ അ​പ​ക​ട ഭീ​ഷ​ണി​യാ​ണി​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ മൂ​ന്നു ക​ഴി​ഞ്ഞ ശേ​ഷ​മാ​ണു ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ൽ വ​ള​വി​ലെ മ​ണ്ണ് നീ​ക്കാ​നും ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് റോ​ഡി​നു സ​മാ​ന്ത​ര​മാ​യി സു​ര​ക്ഷ​ഭി​ത്തി കെ​ട്ടാ​നും ടെ​ൻ​ഡ​ർ പാ​സാ​യ​താ​ണ്. 80 മീ​റ്റ​ർ നീ​ള​ത്തി​ലും ആ​റ്​ മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്.
എ​ന്നാ​ൽ, ഇ​ടി​ഞ്ഞ മ​ണ്ണ് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു ഇ​ടു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. സ​ർ​ക്കാ​ർ സ്ഥ​ല​ത്തെ മ​ണ്ണ് അ​ധി​കൃ​ത​ർ വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ല​ക്കി​ടി​യി​ൽ പൗ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ വൈ​ത്തി​രി പൊ​ലീ​സ് ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മ​ണ്ണി​ടു​ന്ന​ത് ത​ൽ​കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *