June 13, 2026

കൽപ്പറ്റ: ജില്ലയില്‍ 802 പേര്‍ക്ക് കൂടി കോവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.56, 393 പേര്‍ രോഗമുക്തി നേടി

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (10.09.21) 802 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 393 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.56 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 106475 ആയി. 95498 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9765 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8102 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ 92, മാനന്തവാടി 55, നെന്‍മേനി 50, നൂല്‍പ്പുഴ 44, മൂപ്പൈനാട്, പൂതാടി, 43 വീതം, ബത്തേരി 42, പനമരം 39, മുട്ടില്‍ 37, മീനങ്ങാടി, പുല്‍പ്പള്ളി, തവിഞ്ഞാല്‍ 36 വീതം, അമ്പലവയല്‍ 34, വെള്ളമുണ്ട 25, തിരുനെല്ലി 23, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി 22 വീതം, തരിയോട് 20, കണിയാമ്പറ്റ, തൊണ്ടര്‍നാട് 17 വീതം, പൊഴുതന 13, വൈത്തിരി 12, മേപ്പാടി 8, വെങ്ങപ്പള്ളി 7, പടിഞ്ഞാറത്തറ 3 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശിക്കും കര്‍ണ്ണാടകയില്‍ നിന്നും വന്ന നെന്‍മേനി സ്വദേശിക്കും ഹൈദരാബാദില്‍ നിന്നും വന്ന 2 പൂതാടി സ്വദേശികള്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
*393 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 88 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 305 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*2316 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.09.21) പുതുതായി നിരീക്ഷണത്തിലായത് 2316 പേരാണ്. 1551 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 27582 പേര്‍. ഇന്ന് പുതുതായി 119 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2854 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 735096 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 718230 എണ്ണത്തിന്റെ ഫലം ലഭിച്ചു. 611755 പേര്‍ നെഗറ്റീവും 106475 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *