മാനന്തവാടി: സുരേഷ് ഗോപി എം.പി വയനാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു


Ad
വയനാട് മെഡിക്കല്‍ കോളേജിന്റെയും ആരോഗ്യമേഖലയുടെയും സമഗ്ര വികസനത്തിനുളള മാസ്റ്റര്‍ പ്ലാന്‍ തന്നാല്‍ പരിഗണിക്കുമെന്ന് സുരേഷ് ഗോപി എം.പി. മെഡിക്കല്‍ കോളേജ് അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. മെഡിക്കല്‍ കോളേജില്‍ കോവിഡുമായ് ബന്ധപ്പെട്ട ചികില്‍സക്കായി എം.പി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ വയനാട് കാസര്‍ഗോഡ് ജില്ലയിലെ ഭരണകൂടവും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടതിനനുസരിച്ചാണ് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയ തെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഒ.ആര്‍കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രക്‌നവല്ലി, ഡി.എം.ഒ ഡോ. ആര്‍. രേണുക, ആശുപത്രി സുപ്രണ്ട് എ..പി. ദിനേശ് കുമാര്‍, ആര്‍.എം. ഒ ഡോ. സി. സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *