September 1, 2026

കൽപ്പറ്റ: നേത്രദാന ബോധവൽക്കരണ ക്ലാസ് നടത്തി

0
IMG-20210911-WA0106.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിൽ വച്ച് നേത്രദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി ആർ. എം.ഒ. ഡോ സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സൂപ്രണ്ട് ഡോ ദിനേഷ് കുമാർ എ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഒഫ്താൽമിക് സർജൻ ഡോ റൂബി എം.ബി. ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോ രമേശൻ, നഴ്സിംഗ് സൂപ്രണ്ട് ഭവാനി തരോൾ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ പി കുമാർ സ്വാഗതവും സീനിയർ ഒപ്റ്റോമെട്റിസ്റ്റ് പ്രദീപ് കുമാർ പി.റ്റി. കൃതജ്ഞതയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *