August 31, 2026

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ; വനിത സിംഗിൾസ് എമ്മ റാഡുകാനുവിന്, ചരിത്രനേട്ടം

0
n314727176d090f0726b7adfaa8b85e002c4f9ce2604f939aa7127d98332fd5a32b4a93967.jpg
By ന്യൂസ് വയനാട് ബ്യൂറോ
തന്റെ രണ്ടാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച്‌ 18 വയസുകാരിയായ ബ്രിട്ടീഷ് താരം എമ്മ റാഡുകാനു.യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സില്‍ കാനഡയുടെ കൗമാര താരം ലെയ്ല ഫെര്‍ണാണ്ടസിനെ കീഴടക്കിയാണ് കിരീട നേട്ടം. ഓപ്പണ്‍ എറയില്‍ ക്വാളിഫയര്‍ കളിച്ചെത്തി കിരീടം സ്വന്തമാക്കുന്ന ആദ്യ താരമാണ് എമ്മ. സ്കോര്‍ 6-4, 6-3.
150-ാം റാങ്കുകാരിയായ എമ്മ ടൂര്‍ണമെന്റില്‍ കളിച്ച 20 സെറ്റുകളും വിജയിച്ചു. ഒരു സെറ്റു പോലും നഷ്ടപ്പെടാതെയാണ് തന്റെ ആദ്യ ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. ക്വാളിഫയര്‍ റൗണ്ടില്‍ ആറും, നോക്കൗട്ട് റൗണ്ടില്‍ 14 സെറ്റുകളും എമ്മ നേടി. 2014 ല്‍ സെറീന വില്യംസിന് ശേഷം ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ കിരീടം ചൂടുന്ന ആദ്യ താരമാകാനും എമ്മക്കായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *