കൽപ്പറ്റ: ചിക്കന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു


Ad
കല്‍പ്പറ്റ: ചിക്കന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്ജില്ലയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. കോഴി കച്ചവടക്കാര്‍ കച്ചവട മേഖലയില്‍ നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്നതിന്റെ ഭാഗമായാണ് സംഘടനക്ക് രൂപം നല്‍കിയത്. ഉദ്യോഗസ്ഥ തലത്തിലും, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ ഒട്ടേറെ വിഷയങ്ങളുണ്ട്. ഈ മേഖലയിലെ വിഷയങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ വാസുദേവന്‍ പറഞ്ഞു. ജില്ലാ വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫ്രണ്ട്‌സ് ചിക്കന്‍ ഉടമ ഷമീറിന് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി..ചിക്കന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ്പി.പി റഫീഖ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി മഹേഷ്മാനന്തവാടി, യൂണിറ്റ് ഭാരവാഹികളായ അജി, രഞ്ജിത്ത്, ഷാജി, സി പിറഷീദ്, ട്രഷറര്‍ റംഷാദ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *