കൽപ്പറ്റ: നീറ്റ് പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിക്കാതിരുന്നത് പ്രതിഷേധാർഹം; കെ എ ആന്റണി


Ad
മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയ്ക്ക് വയനാട്ടിൽ ഒരു കേന്ദ്രം പോലും അനുവദിക്കാതിരുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ആന്റണി പറഞ്ഞു. ഈ നടപടി മൂലം നൂറ് കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരുവാൻ അങ്ങേയറ്റം ബുദ്ധിമുട്ട് നേരിട്ടു. കോവിഡ് മൂലം പൊതു ഗതാഗതം നിലച്ച സാഹചര്യത്തിൽ പയ്യന്നൂർ, തളിപറമ്പ്, കണ്ണൂർ തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പരീക്ഷാർത്ഥികളുടെ സൗകര്യാർത്ഥം യഥാസമയത്ത് ബസ് അയ്ക്കണമെന്നുള്ള ആവശ്യവും കെ എസ് ആർ ടി സി പരിഗണിച്ചില്ല. കോവിഡ് പ്രതിസന്ധി മൂലം ഹോട്ടലുകളുടെയും താമസ സൗകര്യങ്ങളുടെയും, പൊതു ഗതാഗതത്തിന്റെയും അപര്യാപ്തത വിദ്യാർത്ഥികളെ അങ്ങേയറ്റം വലച്ചു. കേരളത്തിലെ മറ്റു എല്ലാ ജില്ലകളിലും നിലവിൽ നീറ്റ് എൻട്രൻസ് പരീക്ഷ കേന്ദ്രങ്ങളുണ്ട്. വയനാട്ടിൽ പരീക്ഷ കേന്ദ്രം അനുവദിക്കണമെന്ന് വിദ്യാർത്ഥികളും രക്ഷാകർത്താക്കളും മാസങ്ങളായി ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ നിസംഗത മൂലം ഫലവത്തായില്ല. ഈ സാഹചര്യത്തിൽ വരും വർഷങ്ങളിലെങ്കിലും പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് എം പി രാഹുൽ ഗാന്ധി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, നാഷനൽ ടെസ്റ്റിങ് ഡയക്ടർ ജനറൽ വീനീത് ജോഷി എന്നിവർക്ക് നിവേദനം അയച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *