മാനന്തവാടി: പാൽച്ചുരം റോഡ് വികസനം: കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു


Ad
മാനന്തവാടി: വയനാട് – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ പാൽച്ചുരം റോഡ് കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ബോർഡ് അധികൃതർ പാൽച്ചുരം സന്ദർശിച്ച് പരിശോധന നടത്തി. വടകര ചുരം ഡിവിഷന്
കീഴിലാണ് ഇതുവരെ പാൽച്ചുരം റോഡ് ഉണ്ടായിരുന്നത്. ഇനി മുതൽ പാൽച്ചുരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കുക കേരള റോഡ് ഫണ്ട് ബോർഡ് ആയിരിക്കും. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗൺ മുതൽ കണ്ണൂർ ജില്ലയിലെ
അമ്പായത്തോട് വരെയുള്ള ചുരം റോഡിന്റെ നവീകരണം ഉടൻ സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിന്റെ നിലവിലെ ശോചനീയാവസ്ഥ പരിശോധിക്കുന്നതിനായാണ് കേരള
റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥ സംഘം എത്തിയത്. മഴ മാറിയാൽ ഉടൻ അടിയന്തരമായി പാൽച്ചുരം റോഡ് അറ്റകുറ്റപണി നടത്തുമെന്ന് അധികൃതർ പറഞ്ഞു.
എളുപ്പത്തിൽ വയനാട് – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗൺ പാൽച്ചുരം റോഡ് നിലവിൽ പാടെ തകർന്ന് അപകടാവസ്ഥയിലാണ്. കണ്ണൂർ വിമാനത്താവള റോഡുമായി ബന്ധപ്പെട്ട് ഈ റോഡിന്റെ പ്രൊജക്ട് റിപ്പോർട്ട് ഉടൻ സർക്കാറിന്സമർപ്പിക്കും. മട്ടന്നൂരിൽ നിന്നാരംഭിക്കുന്ന 4 വരിപാത പാൽച്ചുരത്തിൽ മാത്രം 2 വരിയാക്കി വികസിപ്പിക്കുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോർഡ് കണ്ണൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സജിത്ത്, അസിസ്റ്റന്റ് എൻജിനിയർ പി.കെ. റോജി, പ്രൊജക്ട് മാനേജർ പ്രിൻസി പോൾ തുടങ്ങിയവരാണ് പരിശോധനയ്ക്കായി എത്തിയത്. കൊട്ടിയൂർ പഞ്ചായത്ത്
പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂർ ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. ബാബു മാപ്ലശ്ശേരി, ജിൽസ്.എം മേക്കൽ, റെജി കന്നുകുഴി തുടങ്ങിയവരുമായി ഉദ്യോഗസ്ഥ സംഘം ചർച്ച നടത്തി. ജനപ്രതിനിധികളുമായി സംസാരിച്ച് വികസന പദ്ധതി പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *