April 24, 2024

നെല്ലിയമ്പംകൊലപാതകം;അരികെയുള്ള പ്രതിയെ പിടികൂടാനെടുത്തത് മൂന്ന് മാസം. ചോദ്യം ചെയ്തത് മൂവായിരം കുറ്റവാളികളെ

0
Img 20210917 Wa01602.jpg
നെല്ലിയമ്പംകൊലപാതകം;അരികെയുള്ള പ്രതിയെ പിടികൂടാനെടുത്തത് മൂന്ന്  മാസം. ചോദ്യം ചെയ്തത്     മൂവായിരം കുറ്റവാളികളെ 
മാനന്തവാടി: കൊലപാതകം നടന്ന വീടിനടുത്തുണ്ടായിരുന്ന പ്രതിക്ക് വിലങ്ങണിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ ടുത്തത് മൂന്ന് മാസം നീണ്ട കുറ്റാന്വേഷണം. സംസ്ഥാനത്തെ മൂവായിരത്തിലധികം കുറ്റവാളികളെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുമ്പോഴും അറസ്റ്റിലായ പ്രതി നാട്ടിൽ തന്നെയുണ്ടായിരുന്നു. അഞ്ച് ലക്ഷം ഫോൺ കോളുകൾ പരിശോധനക്ക് വിധേയമാക്കി. 150 ൽ പരം സി.സി ക്യാമറകൾ പരിശോധനക്കെടുത്തു. കൊലപാതകം നടന്നയു ടൻ നിയോഗിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യമായ തുമ്പ് ലഭിച്ചില്ല. കബളക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലായിരുന്ന നെല്ലിയമ്പം പനമരം സ്റ്റേഷൻ വന്നതോടെ ഇതിൻ്റെ പരിധിയിലായി. നെല്ലിയമ്പം, കായക്കുന്ന് പ്രേദേശത്തിൻ്റെ മുൻ ക്രൈം റിക്കോഡുകളും പ്രാദേശിക പരിചയങ്ങളും കമ്പളക്കാട് സ്റ്റേഷനിൽ തന്നെയായിരുന്നു. പുറമെ നിന്ന് വന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാദേശിക പരിചയക്കുറവ് പ്രതിയെ കുരുക്കാൻ വൈകിയെന്നും പറയപ്പെടുന്നു. പണം മോഷണം പോവാത്തതിനാൽ  ലക്ഷ്യം മറ്റെന്തൊ എന്ന ധാരണയിലുമെത്തിയിരുന്നു. ബന്ധുക്കളെ വരെ സംശയത്തിൻ്റെ നിഴലിൽ എത്തിച്ചു. ഇതിനിടെ ഇപ്പോൾ പിടിയിലായ കായക്കുന്ന് കുറുമ കോളനിയിലെ അർജുൻ ബാബു വിനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഇദ്ദേഹം വിഷം കഴിച്ചത് സംശയത്തിൻ്റെ ആക്കം കൂട്ടി.തുടർന്നാണ് അർജു ന് വിലങ്ങ് വീഴുന്നത്.
ആഢംബര ബൈക്ക് വാങ്ങുകയായിരുന്നു പ്രതിയുടെ ലക്ഷ്യം
: ഇരട്ടക്കൊലപാതകകേസില്‍ അറസ്റ്റിലായ നെല്ലിയമ്പം കുറുമ കോളനിയിലെ അര്‍ജുന്‍ (24) മോഷണ ശ്രമത്തിനിടെയാണ് കേശവന്‍ മാസ്റ്ററെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ആഢംബര ബൈക്ക് വാങ്ങുക എന്ന ഉദ്ദേശത്തോടുകൂടി മോഷണത്തിന് ഇറങ്ങിയതായിരുന്നു. കൈവശം ധാരാളം പണം ഉള്ളവർ എന്ന ധാരണയിൽ ആണ് മോഷണത്തിനായി പത്മാലയം തെരഞ്ഞെടുത്തതെന്നും , മോഷണശ്രമത്തിനിടെ ദമ്പതികൾ തടയാൻ ശ്രമിക്കുകയും മൽപിടുത്തത്തിനിടയിൽ അവരെ കൊലപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത് എന്നും പ്രതി സമ്മതിച്ചു. ഇയാള്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് സമീപത്തെ മറ്റൊരു വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പ്രദേശവാസികളെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ചോദ്യം ചെയ്ത അര്‍ജുന്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ ഇയാള്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങി ഓടുകയും കയ്യില്‍ കരുതിയ വിഷം കഴിക്കുകയും ചെയ്തിരുന്നു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 3000 കുറ്റവാളികളെയും 5 ലക്ഷം മൊബൈല്‍ ഫോണുകളും 150 സി സി ടി വി ക്യാമറകളും കേസുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയമാക്കിയിരുന്നു
ഉദ്യോഗങ്ങൾക്കിടയിലും പ്രതിയെ വലയിലാക്കിയ ഉദ്യോസ്ഥർക്ക് നിരവധി സ്ഥലത്തു നിന്നും അഭിനന്ദനങ്ങൾ എത്തുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *