കെൽട്രോൺ ജേർണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു


Ad
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളും സിലബസ്സിലുണ്ട്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
അപേക്ഷാഫോമുകള്‍ ksg.ketlro.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 30നകം ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9544958182, 8137969292.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ലോര്‍, ചെമ്ബിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014.
കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, തേര്‍ഡ് ഫ്‌ലോര്‍, അംബേദ്ക്കര്‍ ബിഎല്‍ഡിങ്, റെയില്‍ വേസ്‌റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *