June 4, 2026

പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്; സ്കൂൾ തുറക്കുന്നതിലും തീരുമാനം ഉടൻ

0
n316155916d08b004c03e030f2a704dd9bb1c97e30b41347e7a2389fcfe4bc06306d83253a.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്‌കൂള്‍ തുറക്കലിലും വൈകാതെ തീരുമാനം വരും. സുപ്രീം കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായെങ്കിലും കരുതലോടെ പ്ലസ് വണ്‍ പരീക്ഷനടത്താനാണ് ശ്രമം. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പാക്കണമെന്നതടക്കമുള്ള കോടതി നിര്‍ദ്ദേശങ്ങള്‍ ഉള്ള സാഹചര്യത്തിലാണിത്.  സിബിഎസ്ഇ പരീക്ഷക്ക് അനുമതി നിഷേധിച്ച് കോടതി സംസ്ഥാന സര്‍ക്കാറിന്റെ  പ്രത്യേക ഉറപ്പ് പരിഗണച്ചാണ് പ്ലസ് വണ്‍ പരീക്ഷക്ക് അനുമതി നല്‍കിയത്. ചെറിയ പാളിച്ച ഉണ്ടായാല്‍ പോലും വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് കണ്ടാണ് വിദ്യാഭ്യാസവകുപ്പിന്റെ ചര്‍ച്ചകള്‍. 

അടുത്തയാഴ്ചയോ അല്ലെങ്കില്‍ ഈ മാസം അവസാനമോ തുടങ്ങുന്ന രീതിയില്‍ പലതരം ടൈംടേബിളുകള്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷകള്‍ക്ക് ഇടയില്‍ നേരത്തെ പ്രഖ്യാപിച്ച പോലെ ഇടവേളകള്‍ നല്‍കിയാകും നടത്തിപ്പ്. സ്‌കൂളുകളില്‍ അണുനശീകരണം ഇനിയും പൂര്‍ത്തിയാക്കാനുമുണ്ട്. സുപ്രീം കോടതി ഉത്തരവ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുക്കാനും സര്‍ക്കാറിന് ബലം പകരുന്നു. പക്ഷെ അതിലും കരുതലോടെയാണ് നീക്കം. വിവിധ വകുപ്പുകളുമായി ആലോചിച്ചാകു തീരുമാനം. തമിഴ്‌നാട്ടില്‍ സ്‌കള്‍ തുറന്നപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വന്നതടക്കമുള്ള സാഹചര്യം സംസ്ഥാന സ!ര്‍ക്കാര്‍ ഗൗരവമായെടുക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *