April 20, 2024

ജല ഗുണമേന്മ പരിശോധനക്കായി വാട്ടർ കാറ്റ് ആപ്പുമായി ജലവിഭവ വികസന പഠന കേന്ദ്രം

0
Img 20210919 Wa0022.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
കോഴിക്കോട് :ജലജന്യ രോഗങ്ങൾ രൂക്ഷമാകുന്ന കാലത്ത്
ജലത്തിൻ്റെ സൂക്ഷ്മ പരിശോധന എളുപ്പമാക്കി ഉള്ള ,, വാട്ടർ ആപ്പു,, മായി 
ജല വിഭവ പഠനകേന്ദ്രം.
ജല പരിപാലന രംഗത്ത് പൊതു ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം (KSCSTE-CWRDM ) വാട്ടർ ഫോർ ചേഞ്ച് പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന സംരംഭമാണ് വാട്ടർ കാറ്റ് മൊബൈൽ ആപ്പ്. ജല ഗുണനിലവാരപരിശോധന പരിശീലനവും സാമഗ്രികളും നൽകിക്കൊണ്ട് പൊതുജന പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. തല്പരരായ ഗ്രൂപ്പുകളെ കണ്ടെത്തി അവർക്ക് ജലപരിശോധന സാമഗ്രികൾ അടങ്ങിയ കിറ്റ് നൽകുന്നതാണ് ആദ്യഘട്ടം. ജലത്തിന്റെ പി എച്ച് മൂല്യം, കാഠിന്യം, ലയ പദാർത്ഥങ്ങൾ, ഇരുമ്പിന്റെ അംശം, അമോണിയ , നൈട്രേറ്റ്,ക്ലോറിൻ തുടങ്ങിയവ ഈ കിറ്റ് ഉപയോഗിച്ച് പരിശോധിക്കാവുന്നതാണ്. പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന വിവരങ്ങൾ വാട്ടർ കാറ്റ് ആപ്പില്‌ രേഖപ്പെടുത്താൻ സാധിക്കും. സി ഡബ്ലിയു ആർ ഡി എമ്മിൽ ഉള്ള ഉള്ള വിദഗ്ധർ ഈ ഫലങ്ങൾ നിരീക്ഷിക്കുകയും അത്യാവശ്യ ഇടപെടൽ ആവശ്യമുള്ളവ മനസ്സിലാക്കി ഉടൻ പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്യും. ജല ഗുണനിലവാര പരിശോധനയുടെ ആവശ്യകതയെയും ജലസ്രോതസ്സുകളുടെ സംരക്ഷണത്തെയും കുറിച്ചുള്ള സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ സംരംഭം സഹായകമാകും. വിവിധ സ്ഥലങ്ങളിൽ വിവിധ സമയത്തുള്ള ജല ഗുണനിലവാര വിവരങ്ങൾ ലഭ്യമാക്കാനും മികച്ച ജല പരിപാലന രീതികൾ നടപ്പിലാക്കാനും സംരംഭം കൊണ്ട് സാധിക്കും.
ജലവിഭവ വികസന വിനിയോഗ കേന്ദ്രം നടപ്പിലാക്കുന്ന ജല പരിശോധന മൊബൈൽ ആപ്ലിക്കേഷൻ – (വാട്ടർ കാറ്റ് ) കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് പ്രകാശനം ചെയ്തു.
 CWRDM എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മനോജ് പി. സാമുവൽ , ഡോ.പി.എസ് ഹരികുമാർ ,ശ്രി ബാബു കെ, ശ്രീ ജയകൃഷ്ണൻ എം, ഡോ. വിദ്യ ജി. നായർ എന്നിവർ ആശംസകൾ നേർന്നു.
 തിരഞ്ഞെടുത്ത സ്കൂൾ / കോളജ് NSS യുനിറ്റുകൾക്കും സന്നദ്ധ സംഘാനകൾക്കും ചടങ്ങിൽ വച്ച് ജല പരിശോധന കിറ്റും വാട്ടർ കാർഡും വിതരണം ചെയ്തു.
വാട്ടർ കാറ്റ് ആപ്പിനെ പറ്റി കൂടുതലറിയാൻ 
9847781444 
ബന്ധപ്പെടാം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news