കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ എ ഐ ടി യു സി വയനാട് ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം നടത്തി


Ad

കല്‍പ്പറ്റ: റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയിസ് ഫെഡറേഷന്‍ എ ഐ ടി യു സി വയനാട് ജില്ലാ കമ്മിറ്റി രൂപീകരണ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കുറ്റമറ്റ രീതിയില്‍ വാതില്‍ പടി റേഷന്‍ വിതരണം നടത്തുക ,ഗുണനിലവാര, കുറഞ്ഞ റേഷന്‍ സാധനങ്ങളും മറ്റും കീറിയ ചാക്കുകളില്‍ കടയിലേക്ക് കയറ്റി വിടുന്നത് ഒഴിവാക്കുക, റേഷന്‍ വിതരണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മ്മാരുടെ വാട്‌സാസാപ്പ് ഗ്രൂപ്പുകളില്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കണ്‍വന്‍ഷന്‍ സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ പ്രസിഡണ്ട് പി.കെ. മൂര്‍ത്തി അധ്യക്ഷനായിരുന്നു. ഷാജി അബ്രഹാം സ്വാഗതം പറഞ്ഞു. 
എഐടിയുസി ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാന്‍ലി, കെ ആര്‍ ഇ എഫ് – എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പ്രിയന്‍ കുമാര്‍, ഇ.ജെ.ബാബു, മുണ്ടു കോട്ടക്കല്‍ സുരേന്ദ്രന്‍, പി.പവിത്രന്‍, കെ.അജയകുമാര്‍, ഷമീര്‍ വെള്ളമുണ്ട, പി.ഉസ്മാന്‍ പനമരം ,ലെനില്‍ സ്റ്റീഫന്‍, ബെല്‍ രാജ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *