November 6, 2026

കോണ്‍ഗ്രസ് എസ്സില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

0
IMG-20210920-WA0000.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസ് എസ്റ്റില്‍ ചേര്‍ന്ന സഖാക്കള്‍ക്ക് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സുല്‍ത്താന്‍ ബത്തേരി പൂക്കോട്ട് റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ ടി ഡിസി ഡയറക്ടറുമായ യു ബാബു ഗോപിനാഥ് പ്രവര്‍ത്തകരെ പതാക നല്‍കി സ്വീകരിച്ചു.കോണ്‍ഗ്രസ് എസ് ജില്ലാ പ്രവിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം എന്‍.പി.രജിത്ത് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പി.ഗോപീകൃഷ്ണന്‍ കോണ്‍ഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ കെ.പി.ശ്രീധരന്‍ ,ടി.വി.ബേബി, ജില്ലാ സെക്രട്ടറി പി.സാബു മാസ്റ്റര്‍ നടവയല്‍ ,ജില്ലാ ട്രഷറര്‍ കെ.ജയരാജന്‍ മാസ്റ്റര്‍ ,പി പ്രഭാകരന്‍ നായര്‍ ,വി.രവീന്ദ്രന്‍ ,ബ്ലോക്ക് പ്രസിഡണ്ടുമാരായ ടി.വി.രതീഷ്, മനോജ് കൂവണ ,ഹബീബ് റഹ്മാന്‍ റാവുത്തര്‍, ടി.കെ.വിശ്വഭരന്‍, യൂത്ത് കോണ്‍ഗ്രസ് എസ് നേതാക്കളായ കെ. അജേഷ്, ഫ്രെഡിന്‍ ജോസ്, ടി.വേലായുധന്‍, മഹിളാ എസ് നേതാക്കളായ എസ്.ജമീല, വി.ബിജിമോള്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *