ഓഡിറ്റോറിയം ഉദ്ഘാടനവും കിണർ സമർപ്പണവും നടന്നു
മുട്ടിൽ: പരിയാരം ചിലഞ്ഞിച്ചാൽ സി എം അസാസുൽ ഇസ്‌ലാം സംഘത്തിന് കീഴിൽ പുതുതായി നിർമിച്ച മദീനത്തു സി.എം. ഓഡിറ്റോറിയം ഉദ്ഘാടനവും കിണർ സമർപ്പണവും നടന്നു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സി.മുഹമ്മദ് ഫൈസി ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു. പന്ത്രണ്ടിലധികം കുടുംബങ്ങൾക്ക് പൂർണമായും ആശ്രയമാകുന്ന തരത്തിൽ നിർമ്മാണം പൂർത്തിയായ പൊതുകിണർ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു. വാർഡ് മെമ്പർമാരായ യാക്കൂബ്, സന്തോഷ് കുമാർ, യൂനുസ് ഹാജി കൽപറ്റ ആശംസകളർപ്പിച്ചു. മഹല്ല് പ്രസിഡണ്ട് അഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ഫൈസി കണിയാമ്പറ്റ, ഉസ്മാൻ മുസ്‌ലിയാർ കുണ്ടാല, യുപി അലി ഫൈസി, നസീർ കോട്ടത്തറ, മുഹമ്മദ് ബാഖവി കുട്ടമംഗലം, ഉബൈദ് സഅദി, മൊയ്തീൻകുട്ടി കണിയാമ്പറ്റ, കാതിരി ഹസൻ പരിയാരം, ബഷീർ മാണ്ടാട്, കാതിരി മൊയ്തീൻ, ഒ. കെ സക്കീർ , നാസർ കുറിയോടത്ത്, മുസ്തഫ പഴന്തോത്ത്, , കെ ടി കുഞ്ഞുമോൻ, ഫിറോസ് ചിലഞ്ഞിച്ചാൽ, പി.അബൂബക്കർ, ഫത്താഹ് സഖാഫി സംബന്ധിച്ചു. അനസ് സഖാഫി സ്വാഗതവും വഹാബ് ചിലഞ്ഞിച്ചാൽ നന്ദിയും പറഞ്ഞു.





Leave a Reply