September 2, 2026

അഡ്വ. ജോഷി സിറിയക് അനുസ്മരണ സമ്മേളനം നടത്തി

0
IMG-20210921-WA0055.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. ജോഷി സിറിയക് അനുസ്മരണ സമ്മേളനം നടത്തി. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കർഷകർ നേരിടുന്ന വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവായിരുന്നു ജോഷി സിറിയക്കെന്ന് അദ്ദേഹം അനുസ്മരിച്ചു. കാർഷിക ജില്ലയായ വയനാട്ടിൽ വന്യമൃഗശല്യം, ബഫർ‌ സോൺ, വിലത്തകർച്ച, വിളനാശം അടക്കമുള്ള ഒട്ടേറെ വിഷയങ്ങളിൽ നിരവധിയായ സമരപരിപാടികൾക്ക് അദ്ദേഹം നേതൃത്വം നൽകി. കോണ്ഗ്രസിലെ സൗമ്യമായ മുഖമായിരുന്നു അദ്ദേഹം. എക്കാലത്തും പാര്ട്ടിയുടെ വളര്ച്ചക്കായി അദ്ദേഹം നടത്തിയ പ്രവര്ത്തനങ്ങള് വിസ്മരിക്കാനാവില്ലെന്നും അപ്പച്ചന് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. റസാഖ് കല്പ്റ്റ, ടി ജെ ഐസക്, ഗിരീഷ് കല്പ്പറ്റ, എ പി ഹമീദ്, കെ അജിത, പി കെ മുരളി, ഇ വി അബ്രഹാം, സി കെ ജിതേഷ്, ആയിഷ പള്ളിയാല്, പി വിനോദ്കുമാര്, ഇ സുനീര്, എസ് മണി, കെ കെ മുത്തലിബ്, ഡിന്റോ ജോസ് തുടങ്ങിയവര് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *