April 26, 2024

ആരോഗ്യ സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ വയനാട് മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തും

0
Img 20210921 Wa0059.jpg
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ 2022-23 വര്‍ഷം എംബിബിഎസ് പ്രവേശനം നല്‍കുന്നതിനായി ആരോഗ്യസര്‍വ്വകലാശാല അധികൃതര്‍ ബുധനാഴ്ച പരിശോധന നടത്തും. നിലവില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ 6 പ്രൊഫസര്‍ തസ്തിക ഉള്ളതില്‍ 3 തസ്തികകള്‍ നികത്തപ്പെടുകയും ഇവര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ നാല് അസി.പ്രൊഫസറും, സീനിയര്‍ റസിഡന്റും ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.32 ജൂനിയര്‍ റസിഡന്റുമാര്‍2021 ഒക്ടോബര്‍ ഒന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കും. .16 സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ഓഫീസ് ആവശ്യത്തിനായി എല്ലാവിഭാഗം ജീവനക്കാരും നിലവില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് എച്ച്ഡിസി കമ്മിറ്റി രൂപീകരികണവും, മെഡിക്കല്‍ കോളേജ് ലോഗോ തുടങ്ങിയ കാര്യങ്ങളുടെ പ്രവര്‍ത്തനവും നടന്നു വരുന്നുണ്ട്. വയനാടിന്റെ ചിരകാലസ്വപ്‌നമായ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം കാലതാമസം കൂടാതെ ഈ സര്‍ക്കാര്‍ ആരംഭിക്കുമെന്നും, മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *