ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, നിയമനടപടിയുമായി മുന്നോട്ടുപോകും: ഐ സി ബാലകൃഷ്ണന്‍


Ad
സുല്‍ത്താന്‍ബത്തേരി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ബാങ്ക് നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പണം വാങ്ങിയെന്ന് പറയുന്നവര്‍ അതിന്റെ തെളിവ് കൂടി പുറത്തുവിടാന്‍ തയ്യാറാകണം. സംശുദ്ധമായ പൊതുപ്രവര്‍ത്തന ജീവിതമാണ് നാളിതുവരെയായി നടത്തിവന്നിട്ടുള്ളത്. അനവസരത്തിലുള്ള പി വി ബാലചന്ദ്രന്റെ പ്രസ്താവന എന്നെ മാത്രമല്ല, പാര്‍ട്ടിയെയും കളങ്കപ്പെടുത്തുന്നതാണ്. അനധികൃതമായി തസ്തിക സൃഷ്ടിച്ചുവെച്ച് പറയുമ്പോള്‍ പ്രതിപക്ഷ എം എല്‍ എയായ ഞാന്‍ ഏത് ഉദ്യോഗസ്ഥനെയാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കണമെന്നും ഐ സി ആവശ്യപ്പെട്ടു. പാര്‍ട്ടിയെ എതിരാളികള്‍ക്ക് ഒറ്റുകൊടുക്കുന്ന രീതിയിലുള്ള സമീപനമാണ് മുന്‍ ഡി സി സി പ്രസിഡന്റ് കൂടിയായ ബാലചന്ദ്രനില്‍ നിന്നുണ്ടായത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ പാര്‍ട്ടിയും നേതാക്കളുമായി ആലോചിച്ച് നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുത്തതുമാണ്. നിലവില്‍ കെ പി സി സിയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുന്നതാണ്. അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ സാഹചര്യത്തില്‍ തന്നെ തന്റെ ഭാഗം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയതാണ്. എന്റെ രാഷ്ട്രീയജീവിതം തുറന്ന പുസ്തകമാണ്. സ്വത്ത് വിവരങ്ങളും വായ്പകളുമടക്കമുള്ള എസല്ലാകാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വാര്‍ത്താസമ്മേളനം നടത്തി തന്നെ വിശദമാക്കിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയജീവിതത്തിന് കളങ്കം വരുത്താന്‍ ആരെയും അനുവദിക്കില്ല. അതുകൊണ്ട് തന്നെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *