April 26, 2024

ഐ സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജി വെക്കണം; സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ

0
Img 20210922 Wa0076.jpg
കൽപ്പറ്റ: കോൺഗ്രസ് നേതാവും ബത്തേരി എംഎൽഎയുമായ ഐ സി ബാലകൃഷ്ണൻ അർബൻ ബാങ്ക് നിയമനത്തിൽ ഡിസിസി സി പ്രസിഡണ്ട് ആയിരിക്കെ കോഴ വാങ്ങിയെന്നും കെപിസിസി എക്സിക്യൂട്ടീവ് അംഗം പി വി ബാലചന്ദ്രൻ ദൃക്സാക്ഷി ആണെന്നും വെളിപ്പെടുത്തിയ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ച് ആ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുൻപും ഇത്തരം ആരോപണങ്ങൾ കോൺഗ്രസുകാർ തന്നെ പുറത്തുവിട്ടിരുന്നു.ഇത്തരം സന്ദർഭങ്ങളിൽ ഐസി ബാലകൃഷ്ണനെ രക്ഷിക്കാൻ കെപിസിസി നേതൃത്വം ശ്രമിക്കുകയായിരുന്നു ചെയ്തത്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ടിനെ കമ്മീഷനാക്കി വെച്ച് അഴിമതിക്കാരനായ എംഎൽഎ വെള്ളപൂശാൻ റിപ്പോർട്ട് ഉണ്ടാക്കിയത് കെപിസിസി നേതൃത്വമാണ്. വയനാട്ടിൽ ഐ സി ബാലകൃഷ്ണൻ ഡിസിസി പ്രസിഡൻറ് ആയിരിക്കുമ്പോഴാണ് യുഡിഎഫ് ഭരിക്കുന്ന നിരവധി സഹകരണ സ്ഥാപനങ്ങളിൽ വൻ അഴിമതി നടന്നതും.കോൺഗ്രസിൻറെ അധപതനത്തിന്റ ലക്ഷണമാണ് ഇത്തരക്കാർ നേതൃത്വത്തിൽ എത്തുന്നതെന്നത് രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനകരമാണ്. അഴിമതിവിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണത്തിന് വിധേയമാക്കണം. രാജി വെക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നിയമപരമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *