November 6, 2026

ആസാദി കി അമൃത് മഹോത്സവ്: നിയമ ബോധവത്ക്കരണ ക്ലാസും സഹായ ക്യാമ്പും നടത്തുന്നു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: :ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാന്‍ ഇന്ത്യ അവയര്‍നെസ് കാമ്പയിന്‍ ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ നിയമബോധവത്കരണ ദിനങ്ങളായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നിയമ ബോധവത്ക്കരണ ക്ലാസും നിയമ സഹായ ക്യാമ്പുകളും നടത്തുന്നു. പൊതു ജനങ്ങള്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകളിലൂടെയും ഈ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് വഴിയും പരാതികള്‍ ബോധിപ്പിക്കാം. ഹെല്‍പ് ലൈന്‍ നമ്പര്‍:
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കല്‍പ്പറ്റ – 9497792588 , വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി -8281010262 , സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി :8304882641 , മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി – 8281668101.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *